News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു; 15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് ആരംഭം

 എം.എൽ.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു; 15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് ആരംഭം

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. എം എൽ എമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി ടി എ റഹിം മുൻപാകെ നടക്കുന്നു. 53 പേരാണ് സഭയിലേക്ക് പുതുതായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾക്കും ഇത് രണ്ടാമൂഴമാണ്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ.

വള്ളിക്കുന്ന് നിന്ന് വിജയിച്ച അബ്ദുൾ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആബിദ് ഹുസൈൻ രണ്ടാമതും അഹമ്മദ് ദേവർ കോവിൽ മൂന്നാമതുമായി സത്യപ്രതിജ് ചെയ്തു. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന, മന്ത്രിസഭയിലെ ആദ്യ അംഗമാണ് അഹമ്മദ് ദേവർ കോവിൽ. ആകെ അംഗങ്ങളിൽ 37 ശതമാനം പേർ പുതുമുഖങ്ങളാണ്. 2016ന് മുൻപ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പി സി വിഷ്ണുനാഥാണ് യു ഡി എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. നാളെയാണ് സ്പീക്കർ തെരെഞ്ഞെടുപ്പ്.

Facebook Comments