News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

’12 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ യോജിച്ചത്’; അടിയന്ത ഉപയോഗനുമതി തേടി ഫൈസർ

 ’12 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ യോജിച്ചത്’; അടിയന്ത ഉപയോഗനുമതി തേടി ഫൈസർ

ഡൽഹി: അടിയന്തര ഉപയോഗ അനുമതി തേടി ഫൈസര്‍. കോവിഡിന്റെ ഇന്ത്യന്‍ വകഭേദത്തിന് തങ്ങളുടെ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന അവകാശവാദവുമായാണ് അമേരിക്കന്‍ കമ്പനി ഫൈസര്‍ രംഗത്തെത്തിയത്.

12 വയസ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ യോജിച്ചതാണെന്നും ഒരു മാസം വരെ 2-8 ഡിഗ്രി താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കുമെന്നും അവര്‍ അറിയിച്ചു. ജൂലൈ- ഒക്ടോബര്‍ മാസങ്ങളിലായി 50 മില്യണ്‍ ഡോസ് വാക്‌സിന്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കയറ്റുമതിക്കായി കമ്പനി ഇളവുകളും ഇന്ത്യയോട് ആവശ്യപ്പെട്ടുവെന്നും വിവരം.

Facebook Comments

News Desk 4