News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോക്ക് ഡൗണ്‍ മൂന്നാം ദിനം; കര്‍ശന പരിശോധനയും നടപടികളുമായി പോലീസ്

 ലോക്ക് ഡൗണ്‍ മൂന്നാം ദിനം; കര്‍ശന പരിശോധനയും നടപടികളുമായി പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുത്ത് പോലീസ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് നിയന്ത്രണങ്ങള്‍ കൂടുതലായി ലംഘിക്കപ്പെട്ടത്.

തിരുവനന്തപുരം ജില്ലയില്‍ കനത്ത ജാഗ്രത തുടരുമ്പോഴും പ്രവര്‍ത്തി ദിവസമായ ഇന്ന് വാഹനങ്ങള്‍ കൂട്ടമായി നിരത്തിലറങ്ങി. നഗരത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ചെക്കിംഗ് പോയിന്റായ പാപ്പനംകോട്ട് രാവിലെ മുതല്‍ വാഹനങ്ങളുടെ നീണ്ട നിര കാണപ്പെട്ടു. യാത്ര രേഖകള്‍ പോലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്.

കൊച്ചി നഗരത്തിലും സമാനമായ സ്ഥിതിയായിരുന്നു. ബന്ധുവീട്ടിലേക്കാണെന്ന വിശദീകരണം പറഞ്ഞ് വരെ ആളുകള്‍ വാഹനമെടുത്ത് പുറത്തിറങ്ങി. അനാവശ്യമായി ഇറങ്ങിയവരെ വാഹനം സഹിതമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

അനാവശ്യമായി പുറത്തിറങ്ങിയവരെ മടക്കി അയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നു. അതിര്‍ത്തിപ്രദേശമായ കൊല്ലം ആര്യങ്കാവിലും പരിശോധനയ്ക്കായി പ്രത്യേക സേന രംഗത്തുണ്ട്.

Facebook Comments