News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തിരുവനന്തപുരം; വാക്‌സിൻ ക്ഷാമം രൂക്ഷം,ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും

 തിരുവനന്തപുരം; വാക്‌സിൻ ക്ഷാമം രൂക്ഷം,ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ ഇന്നും വാക്‌സിനേഷൻ മുടങ്ങും.

തിരുവനന്തപുരത്തെ പ്രധാന വാക്‌സിൻ കേന്ദ്രമായ ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉൾപ്പെടെ വാക്‌സിനേഷൻ മുടങ്ങുമെന്നാണ് വിവരം.

തിരുവനന്തപുരത്ത് ഒൻപത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുക.

ജില്ലയിലെ 179 വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇന്ന് അടഞ്ഞ് കിടക്കും.

വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയത് അറിയാതെ നിരവധി പേരാണ് പലയിടങ്ങളിലും എത്തിയത്.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്‌സിനേഷനായി ഇന്നും തിരക്ക് അനുഭവപ്പെട്ടു.

സ്‌പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് അറിയാതെ നിരവധി പേർ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇടപെട്ടു.

Facebook Comments

News Desk 5