News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തൂത്തുക്കുടി; സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി നൽകി സുപ്രീംകോടതി

 തൂത്തുക്കുടി; സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ അനുമതി നൽകി സുപ്രീംകോടതി

തമിഴ്‌നാട്: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രീംകോടതിയുടെ അനുമതി.

ഓക്സിജൻ ഉത്പാദനത്തിന് വേണ്ടി മാത്രമാകണം പ്രവർത്തനമെന്ന് സുപ്രീംകോടതി എടുത്തുപറഞ്ഞു.

രാജ്യത്തെ ഓക്സിജൻ ക്ഷാമം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം.

രാഷ്ട്രീയ കലഹങ്ങൾ മാറ്റിവയ്ക്കണമെന്നും കോടതിയെന്ന നിലയിൽ സഹായിക്കാനാണ് ശ്രമമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഓക്സിജൻ പ്ലാന്റിന് ജൂലൈ പതിനഞ്ച് വരെയാണ് അനുമതി.

ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകും. ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങും മുൻപ് സുരക്ഷാ ഓഡിറ്റ് നടത്തണം.

ഇതിനായി തൂത്തുക്കുടി ജില്ലാ കളക്ടർ അധ്യക്ഷനായി സമിതി രൂപീകരിച്ചു.

അതേസമയം, ഓക്സിജൻ സൗജന്യമായി നൽകുമെന്ന് വേദാന്ത കമ്പനി അറിയിച്ചു.

Facebook Comments