News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു; സുരക്ഷാ സേനയ്ക്ക് മുന്നില്‍ഒരാൾ കീഴടങ്ങി

 ജമ്മു കാശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു; സുരക്ഷാ സേനയ്ക്ക് മുന്നില്‍ഒരാൾ കീഴടങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സൈനികരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

ഒരാള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായും പോലീസ് അറിയിച്ചു.

തെക്കന്‍ കശ്മീരിലെ കനിഗാം പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു.

അല്‍ ബദര്‍ തീവ്രവാദ സംഘടനയില്‍ പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട നാല് തീവ്രവാദികളുടെ സാന്നിധ്യമാണ് മേഖലയില്‍ കണ്ടെത്തിയത്.

സുരക്ഷാ സേന പരമാവധി സംയമനം പാലിക്കുകയും കീഴടങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇത് നിരസിച്ച തീവ്രവാദികള്‍ വെടിവയ്പ്പ് ആരംഭിക്കുകയും സൈനികര്‍ക്ക് നേരെ ഗ്രനേഡ് എറിയുകയും ചെയ്തു.

തുടര്‍ന്ന്, സുരക്ഷാ സൈനികര്‍ തിരിച്ചടിക്കുകയായിരുന്നു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് തീവ്രവാദികളില്‍ ഒരാള്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുകയും മറ്റ് മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

കീഴടങ്ങിയ തീവ്രവാദി താരിഫ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Facebook Comments