News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തൃശ്ശൂർ പൂരം ഏപ്രിൽ 23ന്; പൂരം പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മന്ത്രി എ.സി മൊയ്തീന്‍

 തൃശ്ശൂർ പൂരം ഏപ്രിൽ 23ന്; പൂരം പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മന്ത്രി എ.സി മൊയ്തീന്‍

തൃശ്ശൂർ: പൂരത്തിന് മുന്നോടിയായുള്ള പൂരം പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത് മന്ത്രി എ സി മൊയ്തീന്‍. സ്റ്റാളുകളുടെ പണികള്‍ അന്തിമ ഘട്ടത്തിലാണ്. ഏപ്രില്‍ 23ന് നടക്കുന്ന പൂരത്തിനായുള്ള സര്‍ക്കാര്‍ ധനസഹായം പൂരത്തിന് മുന്‍പ് തന്നെ ലഭിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

ഒരാഴ്ചയ്ക്കകം ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പൂരം നടത്തുന്നതിനുള്ള ചെലവ് കടത്തുന്നത് പൂരം പ്രദര്‍ശനത്തില്‍ നിന്നുമാണ്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് പൂരം പ്രദര്‍ശനം ആരംഭിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ സ്റ്റാളുകളുടെ എണ്ണം മൂന്നില്‍ ഒന്നായി കുറച്ച് 120 സ്റ്റാളുകൾ മാത്രമാണ് ഇത്തവണ ഉള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാകും പ്രദര്‍ശന നഗരിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കുക. ഉദ്ഘാടനം കഴിഞ്ഞെങ്കിലും സ്റ്റാളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Facebook Comments

News Desk 4