News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കർശന നിയന്ത്രണങ്ങളോടുകൂടെ തൃശ്ശൂർ പൂരം; കോവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ നിർബന്ധം

 കർശന നിയന്ത്രണങ്ങളോടുകൂടെ തൃശ്ശൂർ പൂരം; കോവിഡ് നെഗറ്റീവ്, വാക്‌സിൻ സർട്ടിഫിക്കേറ്റുകൾ നിർബന്ധം

തൃശൂർ: പൂരം പ്രൗഢിയോടെ നടത്താൻ ചീഫ് സെക്രട്ടറി തല പ്രത്യേക യോഗത്തിൽ തീരുമാനം. ചടങ്ങുകളിൽ മാറ്റമില്ല. എന്നാൽ നിയന്ത്രണങ്ങൾ കർശനമാക്കും.

തൃശൂർ പൂരത്തിനെത്തുന്നവർക്ക് മാസ്‌ക്ക് നിർബന്ധമാക്കും. 45 വയസിന് മുകളിൽ ഉള്ളവർ വാക്‌സിനേറ്റഡ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപറമ്പിൽ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും.

10 വയസ്സിൽ താഴെ ഉള്ള കുട്ടികളെ പൂരപറമ്പിൽ പ്രവേശിപ്പിക്കില്ല. ജില്ലാ കളക്ടറും ദേവസ്വം ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ആളുകളെ നിയന്ത്രിക്കുന്നത് എങ്ങനെ എന്നതായിരുന്നു പ്രാധാന ചർച്ച.

ചീഫ് സെക്രട്ടറിയുമായുള്ള യോഗത്തിന് ശേഷം ഉച്ചയ്ക്ക് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫിസർ, ഐ എം എ ഭാരവാഹികൾ, സ്വകാര്യ ആശുപത്രി അധികൃതർ എന്നിവരുമായും ചർച്ച നടത്തും. പൂരത്തിന് പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.

Facebook Comments

News Desk 4