News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘നാരദ കേസിൽ തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണം’; ഹർജി പിൻവലിച്ച് സി.ബി.ഐ

 ‘നാരദ കേസിൽ തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണം’; ഹർജി പിൻവലിച്ച് സി.ബി.ഐ

ഡൽഹി: നാരദ കേസിൽ തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന ഹർജി പിൻവലിച്ച് സി ബി ഐ. അനുവദിച്ച സ്വാതന്ത്ര്യം തിരിച്ചെടുക്കാൻ പ്രത്യേക ബെഞ്ചിനെ ഉപയോഗിക്കുന്നത് ഇതാദ്യമായാണ് കാണുന്നതെന്ന സുപ്രിംകോടതി പരാമർശങ്ങൾക്ക് പിന്നാലെയാണ് പിന്മാറ്റം. സി ബി ഐ പ്രത്യേക കോടതി നൽകിയ ജാമ്യം ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് അർധരാത്രിയിൽ സ്റ്റേ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ച് വിമർശനമുന്നയിച്ചത്.

മുഖ്യമന്ത്രി മമത ബാനർജിയും, നിയമ മന്ത്രി മോലൊയ് ഘട്ടക്കും പ്രതിഷേധിച്ചതിന് നാരദക്കേസിലെ പ്രതികൾ എന്തിന് ബുദ്ധിമുട്ടണമെന്ന് സുപ്രിംകോടതി ആരാഞ്ഞു. ധർണകളെ അംഗീകരിക്കുന്നില്ല. നിയമം കൈയിലെടുത്തവർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ കഴിയുമല്ലോയെന്നും കോടതി നിരീക്ഷിച്ചു.

കേസ് കൊൽക്കത്ത ഹൈക്കോടതിയിൽ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ആവശ്യവും അംഗീകരിച്ചില്ല. ജഡ്ജിമാരുടെ മനോവീര്യം കെടുത്താനില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ് നിലപാട് വ്യക്തമാക്കി. തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷയിൽ സിബിഐ അടക്കം എല്ലാ കക്ഷികൾക്കും തങ്ങളുടെ നിലപാട് കൊൽക്കത്ത ഹൈക്കോടതിയെ അറിയിക്കാമെന്നും കൂട്ടിച്ചേർത്തു.

Facebook Comments

News Desk 4