News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘നാരദ കേസിൽ തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണം’; സി.ബി.ഐ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

 ‘നാരദ കേസിൽ തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണം’; സി.ബി.ഐ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

ഡൽഹി: നാരദ കൈക്കൂലിക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ വീട്ടുതടങ്കല്‍ റദ്ദാക്കണമെന്ന സി ബി ഐ ആവശ്യം ഇന്ന് സുപ്രിംകോടതിയിൽ. ജസ്റ്റിസുമാരായ വിനീത് ശരണ്‍, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

തൃണമൂല്‍ നേതാക്കളുടെ ജാമ്യാപേക്ഷ അഞ്ചംഗ വിശാല ബെഞ്ചിന് വിട്ട കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ സി ബി ഐ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കൊല്‍ക്കത്ത സി ബി ഐ ഓഫീസിലെത്തി പ്രതിഷേധിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും സിബിഐ ആരോപിച്ചു. ജാമ്യം അനുവദിക്കുന്നതില്‍ കൊല്‍ക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡലും, ജസ്റ്റിസ് അരിജിത്ത് ബാനര്‍ജിയും തമ്മില്‍ വിയോജിപ്പുണ്ടായതിനെ തുടര്‍ന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.

Facebook Comments