News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പശ്ചിമ ബംഗാളിൽ തൃണമൂൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പേർ പുതുമുഖങ്ങൾ

 പശ്ചിമ ബംഗാളിൽ തൃണമൂൽ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 17 പേർ പുതുമുഖങ്ങൾ

NEWSNOW14: മമതാ ബാനർജി മന്ത്രിസഭയിൽ പശ്ചിമ ബംഗാളിൽ 43 തൃണമൂൽ കോൺഗ്രസ് എം എൽ എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. മന്ത്രിസഭയുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടിട്ടു. പാർട്ടി നേതാക്കളായ അരൂപ് ബിശ്വാസ്, ഫിർഹാദ് ഹക്കിം, സുബ്രത മുഖർജി, അരൂപ് റോയ്, ഉജ്വൽ ബിശ്വാസ് എന്നിവർ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 43 പേരിൽ 24 പേർ ക്യാബിനറ്റ് മന്ത്രിമാരായിരിക്കും. 17 പേർ പുതുമുഖങ്ങളാണ്. സുബ്രതാ സഹ, ഹുമയൂൺ കബിർ, ചന്ദ്രിമ ഭട്ടാചാര്യ എന്നിവർ ഉൾപ്പെടെ 10 പേർക്ക് സ്വതന്ത്ര ചുമതലയാണ്.

മെയ് 5ന് മുഖ്യമന്ത്രിയായി മമതാ ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ടി എം സി നേതാവ് ബിമാൻ ബാനർജി പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കറായി ചൊവ്വാഴ്ച തെരെഞ്ഞെടുക്കപ്പെട്ടു. എട്ടുഘട്ടങ്ങളിലായി നടന്ന ബംഗാൾ നിയസഭാ തെരെഞ്ഞെടുപ്പിൽ 213 സീറ്റുകളാണ് തൃണമൂൽ കോൺഗ്രസ് നേടിയത്.

Facebook Comments

News Desk 4