News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നു’; ട്വിറ്ററിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

 ‘തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നു’; ട്വിറ്ററിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

NEWSNOW14: ട്വിറ്ററിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ട്വിറ്റർ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങൾ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷന്റെ പരാതിയിലാണ് നടപടി. ‘പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്ക് ട്വിറ്ററിൽ അക്കൗണ്ട് എടുക്കാം.

അതുകൊണ്ട് തന്നെ പോണോ​ഗ്രാഫിക് കണ്ടന്റുകൾ പ്ലാറ്റ്ഫോമിൽ ഉണ്ടാകരുതെന്നും, മാത്രമല്ല സി എസ് എ എം ഉള്ള വാട്ട്സ് ആപ്പ് ​ഗ്രൂപ്പിലേക്കുള്ള ലിങ്കുകളും ട്വിറ്ററിൽ ലഭ്യമാണ്. പോക്സോ ആക്ട് പ്രകാരം സി എസ് എ എം നീക്കം ചെയ്യാൻ ടെക്ക് കമ്പനികൾ ബാധ്യസ്ഥരാണെന്നും കേന്ദ്ര ബാലാവകാശ കമ്മീഷൻ ട്വിറ്ററിനോട് വ്യക്തമാക്കി.

കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഐ ടി ഭേഭഗതി നിയമം പാലിക്കാൻ സമൂഹമാധ്യമങ്ങൾ ബാധ്യസ്ഥരാണെന്നും ഇതിനായി മൂന്ന് മാസം സമയവും കേന്ദ്രം നൽകിയിരുന്നു. മാർച്ച് 25നായിരുന്നു അവസാന ദിവസം. തുടർന്ന് മാർച്ച് 26ന് വാട്ട്സ് ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ കേന്ദ്രത്തിന് മറുപടി നൽകി. എന്നാൽ ട്വിറ്റർ മുഖം തിരിച്ച് നിൽക്കുകയായിരുന്നു. തുടർന്ന് ട്വിറ്ററിനെതിരായ നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു.

Facebook Comments

News Desk 4