News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

യു.എ .ഇ യുടെസഹായഹസ്തം; ഇന്ത്യയിലേക്ക് ഓക്‌സിജൻ കണ്ടെയ്‌നർ അയച്ചു

 യു.എ .ഇ യുടെസഹായഹസ്തം; ഇന്ത്യയിലേക്ക് ഓക്‌സിജൻ കണ്ടെയ്‌നർ അയച്ചു

NEWSNOW14: ഇന്ത്യയിലേക്ക് ഓക്‌സിജൻ കണ്ടെയ്‌നർ അയച്ച് യു എ ഇ.

തിങ്കളാഴ്ച രാത്രിയാണ് ഇന്ത്യയിൽനിന്നെത്തിയ വിമാനത്തിൽ ക്രയോജനിക് ഓക്‌സിജൻ ടാങ്കുകൾ അയച്ചത്.

ഇക്കാര്യം യു എ ഇയിലെ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ സ്ഥിരീകരിച്ചു.

എയർഫോഴ്‌സിന്റെ സി 17 വിമാനത്തിലാണ് ഓക്‌സിജൻ കണ്ടെയ്‌നറുകൾ അയച്ചത്.

കഴിഞ്ഞ ദിവസം സൗദിയിൽനിന്ന് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐ എസ്ഒ ക്രയോജനിക് ടാങ്കുകളും അയച്ചിരുന്നു.

യു എ ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദgല്ല ബിൻ സായിദ് ആൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചു.

ഇതിന് പിന്നാലെയാണ് ഓക്‌സിജൻ കണ്ടെയ്‌നർ അയക്കാനുള്ള വിമാനം ഇന്ത്യയിൽനിന്ന് ദുബായിയിലെത്തിയത്.

യു എ ഇയുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നതായി ജയശങ്കർ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു എ ഇയിലെ സ്ഥാപനങ്ങൾ ഞായറാഴ്ച ദേശീയപതാകയുടെ നിറമണിഞ്ഞിരുന്നു.

ബുർജ് ഖലീഫയും ഐക്യദാർഢ്യത്തിൽ വിളക്കണിഞ്ഞു.

പ്രളയകാലത്തും ഇന്ത്യയ്ക്ക് പിന്തുണയുമായി യു എ ഇ സഹായം എത്തിച്ചിരുന്നു.

Facebook Comments

News Desk 5