News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് തോല്‍വി; രാജിയില്‍ ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി

 തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് തോല്‍വി; രാജിയില്‍ ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉത്തരവാദിത്തം മറ്റുള്ളവരില്‍ ചാരാനില്ലെന്നും എന്നാല്‍ അധ്യക്ഷ സ്ഥാനം സ്വയം ഒഴിയില്ലെന്നും ഹൈക്കമാന്‍ഡ് എന്ത് പറഞ്ഞാലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഹൈക്കമാന്‍ഡാണ് പദവി ഏല്‍പിച്ചത്. എന്ത് നടപടിയും സ്വീകരിക്കാമെന്നും പൂര്‍ണമായും ഉള്‍ക്കൊള്ളുമെന്നും മുല്ലപ്പള്ളി. സ്വയം രാജി വച്ചൊഴിയില്ല. പ്രതിസന്ധി ഘട്ടത്തില്‍ ഇട്ടെറിഞ്ഞോടുന്നത് ഒളിച്ചോടുന്നതിന് തുല്യമാണ്. നാഥനില്ലാകളരിയായി മാറുന്ന പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ അറിയിച്ചു.

Facebook Comments