News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരാവുന്നു’; രാഹുൽ ഗാന്ധി

 ‘മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരാവുന്നു’; രാഹുൽ ഗാന്ധി

ഡൽഹി: നരേന്ദ്ര മോദിയുടെ വ്യാജ ഇമേജ് സംരക്ഷിക്കാൻ കേന്ദ്രമന്ത്രിമാർ നിർബന്ധിതരാകുന്നുവെന്നുവെന്നും വിവിധ വകുപ്പുകളിൽ പെട്ട മന്ത്രിമാർ മോദിക്ക് വേണ്ടി സംസാരിക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് രാഹുലിന്റെ പരാമർശം. മോദി ഇനിയെങ്കിലും വാക്സിൻ നയം രൂപീകരിക്കണമെന്നും ഗിമ്മിക്കുകൾ കാട്ടി ജനങ്ങളെ വഞ്ചിക്കരുതെന്നും പറഞ്ഞ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ രംഗത്തെത്തിയിരുന്നു.

ഇന്ത്യയിൽ ഈ വർഷം ഡിസംബറിൽ തന്നെ വാക്സിനേഷൻ പൂർത്തിയാക്കുമെന്നും ജാവദേക്കർ ഉറപ്പ് നൽകി. വാക്സിൻ ക്ഷാമത്തിന് കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തിക്കൊണ്ട് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തിയ ദിവസം തന്നെയായിരുന്നു ജവദേക്കറുടെ പ്രഖ്യാപനം.

Facebook Comments