News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഉത്തർപ്രദേശ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ്; കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

 ഉത്തർപ്രദേശ് പഞ്ചായത്ത് തെരെഞ്ഞെടുപ്പ്; കോവിഡ് സാഹചര്യത്തിൽ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി

NEWSNOW14: ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ആവശ്യം നിരസിച്ച് സുപ്രിംകോടതി. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം ഉന്നയിച്ചത് എങ്കിലും നാളെ തുടങ്ങുന്ന വോട്ടെണ്ണലുമായി സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ടു പോകാമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. വീഴ്ചകളുണ്ടായാൽ ക്ലാസ് വൺ ഗസറ്റഡ് ഉദ്യോഗസ്ഥരായിരിക്കും ഉത്തരവാദികളെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ മാറ്റിവയ്ക്കണമെന്ന ഹർജിയിലാണ് കോടതി നടപടി. തെരെഞ്ഞെടുപ്പ് ജോലിക്കിടെ 130ലേറെ ജീവനക്കാർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

Facebook Comments

News Desk 4