News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

മുഖ്യമന്ത്രി ‘കോവിഡിയറ്റ്’ എന്ന് പരിഹസിച്ച് വി.മുരളീധരന്‍; മറുപടിയുമായി ആരോഗ്യമന്ത്രി രംഗത്ത്

 മുഖ്യമന്ത്രി ‘കോവിഡിയറ്റ്’ എന്ന് പരിഹസിച്ച് വി.മുരളീധരന്‍; മറുപടിയുമായി ആരോഗ്യമന്ത്രി രംഗത്ത്

ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രിയെ ‘കോവിഡിയറ്റ്’ എന്ന് വിളിച്ച് പരിഹസിച്ചു. പിണറായി വിജയനെ വിശേഷിപ്പിക്കാന്‍ മറ്റ് വാക്കുകളില്ലെന്നും വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പരിഹാസവുമായി മുരളീധരൻ രംഗത്തെത്തിയത്.

‘മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് മുഖ്യമന്ത്രി വോട്ട് ചെയ്തതെന്നും കോവിഡ് പോസിറ്റീവായ മുഖ്യമന്ത്രി ആറാം നാള്‍ ആശുപത്രി വിട്ടെന്നും സ്വന്തം കാര്യം വരുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേയെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ചോദ്യം.

മുഖ്യമന്ത്രിക്ക് നാലാം തിയ്യതി രോഗ ലക്ഷണങ്ങളുണ്ടായിരുന്നെങ്കിൽ അന്ന് നടത്തിയ റോഡ്ഷോ ലംഘനമല്ലേ. കോവിഡ് പോസിറ്റീവായ ഒരാള്‍ക്ക് പത്താം നാളാണ് വീണ്ടും പരിശോധന നടത്തേണ്ടതെങ്കിലും മുഖ്യമന്ത്രി നേരത്തെ പരിശോധന നടത്തി ആശുപത്രി വിട്ടെന്നും’ മുരളീധരന്‍ പറഞ്ഞു.

അതേസമയം, മുരളീധരന് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തെത്തി. ‘മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആറാം തിയതിയാണ്. അന്ന് രാവിലെയാണ് മുഖ്യമന്ത്രി വോട്ടുചെയ്യുന്നത്.

അതിലെന്താണ് ചട്ടലംഘനമെന്നും മുഖ്യമന്ത്രിക്ക് നാലാം തിയതി മുതൽ ലക്ഷണം ഉണ്ടെന്ന് സൂപ്രണ്ടിന് എങ്ങനെയാണ് പറയാൻ സാധിക്കുക. പ്രിസിപ്പാളാണ് ഇക്കാര്യം പറയുക. കോവിഡ് മുക്തനായ മുഖ്യമന്ത്രിക്ക് വലിയ യാത്രയപ്പൊന്നും നൽകിയിട്ടില്ല. എന്തും പറയാമെന്ന നിലയാവരുത് കാര്യങ്ങളെന്നും’ ആരോഗ്യമന്ത്രി പറഞ്ഞു.

Facebook Comments