News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വി.മുരളീധരന്റെ ‘കോവിഡിയേറ്റ്’ പരാമര്‍ശം; വിമർശനവുമായി പി.ചിദംബരം രംഗത്ത്

 വി.മുരളീധരന്റെ ‘കോവിഡിയേറ്റ്’ പരാമര്‍ശം; വിമർശനവുമായി പി.ചിദംബരം രംഗത്ത്

NEWSNOW14: കേന്ദ്ര മന്ത്രി വി മുരളീധരൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ‘കോവിഡിയേറ്റ്’ എന്ന പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം രംഗത്ത്.

മന്ത്രിയുടെ പരാമര്‍ശം ഞെട്ടിക്കുന്നതെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ‘അസ്വീകാര്യമായ പദപ്രയോഗം നടത്തിയ വി മുരളീധരനെ നിയന്ത്രിക്കാന്‍ ബി ജെ പി നേതൃത്വത്തില്‍ ആരുമില്ലെയെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ‘ദീദി ഒ ദീദി’ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ ബി ജെ പിയില്‍ എന്തും സാധ്യമെന്നും’ ചിദംബരം.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെ ‘കോവിഡിയേറ്റ്’ എന്ന് വി മുരളീധരന്‍ ആക്ഷേപിച്ചത്. കോവിഡ് ചട്ടലംഘനത്തിന് മുഖ്യമന്ത്രിക്ക് എതിരെ കേസ് എടുക്കണമെന്ന് മന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.

Facebook Comments

News Desk 4