News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ദ്രുതഗതിയിൽ വാക്‌സിനേഷൻ പൂർത്തിയാക്കണം, ലോക്ഡൗണിലേക്ക് നയിച്ചത് സർക്കാരിന്റെ വീഴ്ച’; രാഹുൽ ഗാന്ധി

 ‘ദ്രുതഗതിയിൽ വാക്‌സിനേഷൻ പൂർത്തിയാക്കണം, ലോക്ഡൗണിലേക്ക് നയിച്ചത് സർക്കാരിന്റെ വീഴ്ച’; രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് രാഹുൽഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്നും സർക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ഡൗണിലേക്ക് നയിച്ചതെന്നും കോവിഡ് വ്യാപനത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു.

‘ഇന്ത്യയെ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. മറിച്ചായാൽ വൈറസിന്റെ വ്യാപനം രാജ്യത്ത് രൂക്ഷമാകും. ഈയൊരു സാഹചര്യത്തിൽ കഴിയുന്നതെല്ലാം ചെയ്യണം. എത്രയും വേഗം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള നടപടി എടുക്കണമെന്നും കത്തിൽ പറയുന്നു. കൃത്യമായി എല്ലാവർക്കും വാക്‌സിനേഷൻ പൂർത്തിയാക്കാത്തത് ഉൾപ്പെടെ കോവിഡിനെ രാജ്യം നേരിട്ട രീതിയാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണമെന്നും രാഹുൽഗാന്ധി കുറ്റപ്പെടുത്തി.

Facebook Comments

News Desk 4