News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘വാക്‌സിന്‍ നയം വിവേചനമില്ലാത്തത്, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല’; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം

 ‘വാക്‌സിന്‍ നയം വിവേചനമില്ലാത്തത്, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല’; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്രം

ഡൽഹി: വാക്‌സിന്‍ നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് കേന്ദ്രം. രാജ്യത്തെ കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.

ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പ് നല്‍കുന്നതാണ് വാക്‌സിന്‍ നയം. എല്ലാ സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഒരേ നിരക്കില്‍ ലഭ്യമാകും എന്ന് ഉറപ്പിച്ചിട്ടുണ്ട്. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ വില ജനങ്ങളെ ബാധിക്കില്ല. വാക്‌സിനുകളുടെ പരിമിതമായ ലഭ്യതയും, അതിതീവ്ര വ്യാപനവും കാരണം എല്ലാവര്‍ക്കും ഒറ്റയടിക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.

Facebook Comments