News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വാക്‌സിൻ ക്ഷാമം; 131 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി

 വാക്‌സിൻ ക്ഷാമം; 131 വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി

തിരുവനന്തപുരം: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് 131 ഓളം വാക്‌സിനേഷൻ കേന്ദ്രങ്ങൾ പൂട്ടി.

ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും പൂട്ടി. ഇതേ തുടർന്ന് കുത്തിവയ്പ് എടുക്കാൻ എത്തിയവർ വാക്‌സിൻ സ്വീകരിക്കാതെ മടങ്ങി.

സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാക്‌സിനേഷൻ ഊർജിതമാക്കാൻ തീരുമാനിച്ചത്.

ഒരു മാസത്തിനുള്ളിൽ 45 വയസിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സിൻ നൽകാനായിരുന്നു തീരുമാനം.

ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെറുതും വലുതുമായ വാക്‌സിനേഷൻ ക്യാമ്പുകൾ പുരോഗമിക്കുന്നതിനിടെയാണ് വാക്‌സിൻ ക്ഷാമം വീണ്ടും രൂക്ഷമായത്.

തിരുവനന്തപുരത്തിന് പുറമേ നാല് ജില്ലകളിൽമെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മുടങ്ങി.

പതിനാല് ജില്ലകളിലും കോവാക്സീൻ സ്റ്റോക്ക് 40000നും താഴെയാണ്.
രണ്ടാം ഡോസിനുള്ളത് കരുതിയശേഷം മാത്രം ഒന്നാം ഡോസ് നല്‍കിയാൽ മതിയെന്നാണ് നിര്‍ദേശം.

വാക്സീൻ ക്ഷാമം മുന്നില്‍ കണ്ട് 25 ലക്ഷം വീതം കോവിഷീൽഡും കോവാക്സീനും കേരളത്തിലെത്തിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട്ആവശ്യപ്പെട്ടിരുന്നെങ്കിലും ആകെ കിട്ടിയത് 2 ലക്ഷം ഡോസ് കോവാക്സീൻ മാത്രമാണ്.

അതേസമയം, അഞ്ച് ലക്ഷത്തോളം ഡോസ് വാക്‌സിൻ ഇന്ന് സംസ്ഥാനത്തെത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.

കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ വാക്‌സിൻ എത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Facebook Comments

News Desk 5