News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

സംസ്ഥാനത്ത് വാക്സീൻ ക്ഷാമം രൂക്ഷം; വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങി

 സംസ്ഥാനത്ത് വാക്സീൻ ക്ഷാമം രൂക്ഷം; വിവിധ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ മുടങ്ങി

തിരുവനന്തപുരം: വാക്‌സിന്‍ ക്ഷാമം രൂക്ഷമായി. വാക്‌സിന്‍ എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്.

ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാക്‌സിന്‍ മുടങ്ങി. ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍.

30ല്‍ താഴെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ.

ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ച് സമയ പരിധിക്കുള്ളിൽ രണ്ടാം ഡോസ് വാക്സീൻ എടുക്കാനെത്തുന്നവര്‍ക്ക് ഭൂരിഭാഗത്തിനും വാക്സീൻ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

രണ്ടാം ഘട്ട വാക്സീൻ നിശ്ചിത സമയപരിധിക്കുള്ളിൽ എടുക്കണമെന്നിരിക്കെ ഭൂരിഭാഗത്തിനും വാക്സീൻ ലഭിക്കുന്നില്ലെന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

കോട്ടയത്തും വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്.

ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്‌കൂളില്‍ രാവിലെ മുതല്‍ വലിയ ക്യൂ ആണുള്ളത്.

23 കേന്ദ്രങ്ങളും 8 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ജില്ലയിലുണ്ട്.

കോഴിക്കോടും വാക്‌സിന്‍ ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്‌സിന്‍ എപ്പോള്‍ വരുമെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടില്ല.

ആളുകള്‍ വന്ന് മടങ്ങി പോകുന്ന അനുഭവമാണ് മിക്ക കേന്ദ്രങ്ങളിലുമുള്ളത്. മലപ്പുറത്തും 40000 ഡോസ് മാത്രമേ അവശേഷിക്കുന്നുള്ളൂ.

കണ്ണൂരും അടുത്ത ദിവസത്തേക്കുള്ള വാക്‌സിന്‍ സ്റ്റോക്കില്ലെന്ന് വിവരം.

വാക്‌സിന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചിട്ട് ഒന്‍പത് ദിവസമായിട്ടും പ്രതികരണമൊന്നുമില്ല.

വാക്സീൻ ക്ഷാമം രൂക്ഷമാണെന്നും 15 ദിവസത്തിനുള്ളിൽ എല്ലാം ശരിയാകുമെന്നാണ് കേന്ദത്തിൽ നിന്നും ലഭിക്കുന്ന വിവരമെന്ന് സാമൂഹിക സുരക്ഷാ മിഷൻ ജയറക്ടർ മുഹമ്മദ് അഷീൻ പ്രതികരിച്ചു.

Facebook Comments