News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘വാക്‌സിന്‍ സൗജന്യമാക്കണം’; സുപ്രിംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് പശ്ചിമബംഗാൾ

 ‘വാക്‌സിന്‍ സൗജന്യമാക്കണം’; സുപ്രിംകോടതിയില്‍ ഹര്‍ജി സമർപ്പിച്ച് പശ്ചിമബംഗാൾ

ഡൽഹി: കോവിഡ് വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാൾ സുപ്രിംകോടതിയില്‍ ഹര്‍ജി നൽകി. കോവിഡ് വാക്‌സിന്‍ മൗലിക അവകാശത്തിന്റെ ഭാഗമാണെന്നും വാക്‌സിന് വില ഈടാക്കുന്നത് 73 വര്‍ഷമായി ഇന്ത്യ പിന്തുടരുന്ന യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ നയത്തിന് വിരുദ്ധമാണെന്നുമാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഭരണഘടന ചുമതലകളില്‍ നിന്ന് ഒളിച്ചോടുന്നതിന്റെ ഭാഗമാണ് വാക്‌സിന് വില ഈടാക്കാനുള്ള തീരുമാനം. സംസ്ഥാന അതിര്‍ത്തികളില്‍ തളച്ചിടാനാകാത്ത രോഗം ആയതിനാല്‍ വാക്‌സിനേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ ചുമതലയാണെന്നും പശ്ചിമബംഗാള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം, വാക്‌സിനേഷന്‍ മുന്‍ഗണന ക്രമത്തില്‍ വാക്‌സിന്റെ ദൗര്‍ലഭ്യം നേരിടാന്‍ കേന്ദ്ര നിര്‍ദേശം. കേന്ദ്ര വാക്‌സിന്‍ വിഹിതത്തിന്റെ ഉപയോഗം രണ്ടാം ഡോസും ഒന്നാം ഡോസും യഥാക്രമം 70:30 ആയി ക്രമീകരിക്കും. കേന്ദ്ര വാക്‌സിന്‍ വിഹിതം 45 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി.

Facebook Comments