News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ഇനി വാക്‌സിൻ സ്പോട്ട് രജിസ്ട്രേഷനും സാധ്യം; രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റവുമായി കേന്ദ്രം

 ഇനി വാക്‌സിൻ സ്പോട്ട് രജിസ്ട്രേഷനും സാധ്യം; രാജ്യത്തെ വാക്സിൻ നയത്തിൽ മാറ്റവുമായി കേന്ദ്രം

NEWSNOW14: രാജ്യത്തെ കോവിഡ് വാക്‌സിൻ നയത്തിൽ മാറ്റം. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാമെന്നും പുതിയ വാക്സിൻ നയത്തിൽ പറയുന്നു. രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലാകും ലഭിക്കുക.

പതിനെട്ടിനും നാൽപ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുട വാക്സിനേഷൻ വൈകുന്നുവെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ വാക്സിൻ നയം. അതേസമയം, ഇന്ത്യയിൽ സ്പുടനിക് വാക്സിൻ ഉത്പാദിപ്പിക്കാൻ അനുമതിയായി. ആർ ഡി ഐ എഫും – പനാസിയ ബയോടെക്കും ചേർന്നാണ് ഉൽപ്പാദനം. പ്രതിവർഷം നൂറ് മില്യൺ ഡോസ് വാക്സിൻ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

Facebook Comments

News Desk 4