News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വി.ഡി സതീശന്‍ യു.ഡി.എഫ് ചെയര്‍മാന്‍; തീരുമാനം നേതൃയോഗത്തിൽ

 വി.ഡി സതീശന്‍ യു.ഡി.എഫ് ചെയര്‍മാന്‍; തീരുമാനം നേതൃയോഗത്തിൽ

തിരുവനന്തപുരം: യു ഡി എഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരെഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യു ഡി എഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരെഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യു ഡി എഫ് യോഗം ചേരും. ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും. വോട്ട് കണക്ക് നോക്കുമ്പോള്‍ യു ഡി എഫ് വന്‍പരാജയം ഉണ്ടായിട്ടില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.

സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ ജനം വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല. അതേസമയം എ എന്‍ രാജന്‍ ബാബു അധ്യക്ഷനായ ജെ എസ് എസിനെ യു ഡി എഫ് ഘടകകക്ഷിയാക്കി. രമേശ് ചെന്നിത്തല മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിലയിരുത്തല്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Facebook Comments

News Desk 4