News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പ്രതിപക്ഷത്തെ ഇനി വി.ഡി സതീശന്‍ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

 പ്രതിപക്ഷത്തെ ഇനി വി.ഡി സതീശന്‍ നയിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെ ഇനി വി ഡി സതീശന്‍ നയിക്കും. വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തെരെഞ്ഞെടുത്ത് ഹൈക്കമാന്‍ഡ്. ദേശീയ നേതൃത്വം തീരുമാനം കേരള നേതാക്കളെ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. എം എല്‍ എമാരുടെ പിന്തുണ ആദ്യ ഘട്ടത്തില്‍ തന്നെ സതീശനായിരുന്നു. യുവ എം എല്‍ എമാരുടെ ഗ്രൂപ്പിന് അതീതമായ പിന്തുണയാണ് നിര്‍ണായകമായ തീരുമാനത്തിന് കാരണം.

ഭരണപക്ഷം യുവനേതൃത്വത്തെ രംഗത്തിറക്കുമ്പോള്‍ പ്രതിപക്ഷം പഴയ തലമുറയില്‍ നില്‍ക്കുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. രാഹുല്‍ ഗാന്ധിയുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായി. യുവ എം എല്‍ എമാരുടെ നിലപാട് കാണാതെ പോകരുത്. കേരളത്തില്‍ ഇപ്പോള്‍ എടുക്കുന്ന നിലപാട് ദേശീയ തലത്തിലും ഒരു സന്ദേശമാവും. അതുകൊണ്ട് തന്നെ എത്രയും വേഗം വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്.

Facebook Comments