News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍; ഗുരുതര അച്ചടക്ക ലംഘനമെന്ന് മുല്ലപ്പള്ളി

 വീണാ നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍; ഗുരുതര അച്ചടക്ക ലംഘനമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയ സംഭവം ഗുരുതര അച്ചടക്ക ലംഘനമെന്നും ഡി സി സി യുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കുമെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

‘നേതാക്കള്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ നടപടിയെടുക്കുമെന്നും തെരെഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടായതായി സംശയിക്കുന്നുവെന്നും’ അദ്ദേഹം പറഞ്ഞു.

വീണ നായരുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസം നന്ദന്‍കോടുളള ആക്രിക്കടയില്‍ വില്‍പനയ്ക്കായി എത്തിച്ചത്. കുറവന്‍കോണം മേഖലയില്‍ പ്രചാരണത്തിനായി വിതരണം ചെയ്ത പോസ്റ്ററുകളാണ് ഇവ. സംഭവത്തില്‍ നന്ദന്‍കോട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബാലുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പോലീസിന് പരാതി നല്‍കിയിരുന്നു.

പോസ്റ്ററുകൾ തൂക്കി വിറ്റതിലടക്കം വീണ എസ് നായർ മുല്ലപ്പള്ളിയെ നേരിൽക്കണ്ട് പരാതി അറിയിച്ചു. പരാതി രേഖാമൂലം ഇന്നുതന്നെ എഴുതി നൽകാൻ മുല്ലപ്പള്ളി വീണയോട് ആവശ്യപ്പെടുകയും ചെയ്തു.

Facebook Comments

News Desk 4