News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

നിയന്ത്രണങ്ങളോട് കൂടെ ശബരിമലയിൽ ഭക്തർക്ക് വിഷുക്കണി ഒരുക്കി

 നിയന്ത്രണങ്ങളോട് കൂടെ ശബരിമലയിൽ ഭക്തർക്ക് വിഷുക്കണി ഒരുക്കി

പത്തനംതിട്ട: ശബരിമലയിൽ വിഷുക്കണി ദർശനം. പുലർച്ചെ തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ജയരാജ് നമ്പൂതിരിയും ചേർന്ന് ശ്രീകോവിലിൽ കണി ഒരുക്കി. കോവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സന്നിധാനത്ത് ദർശനം ഒരുക്കിയത്.

രാവിലെ അഞ്ചു മണിക്ക് നടതുറന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് അയ്യപ്പനെ കണികാണിച്ചു. തുടർന്നാണ് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. തന്ത്രി കണ്ഠരര് രാജീവരും മേൽശാന്തി ജയരാജ് പോറ്റിയും ഭക്തർക്ക് കൈനീട്ടം നൽകി.

3.30 മുതലാണ് തീർഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിട്ട് തടങ്ങിയത്. 7 മണി വരെയായിരുന്നു വിഷുക്കണി ദർശന സമയം.

വിർച്വൽ ക്യൂ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത് ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്ക് മാത്രമാണ് സന്നിധാനത്തേക്ക് പ്രവേശന അനുമതി നൽകിയത്.

Facebook Comments

News Desk 4