News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ആലപ്പുഴയില്‍ കോവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയിൽ എത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍; അന്വേഷിണത്തിന് നിര്‍ദേശിച്ച് കളക്ടർ

 ആലപ്പുഴയില്‍ കോവിഡ് ബാധിതനെ ബൈക്കില്‍ ആശുപത്രിയിൽ എത്തിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍; അന്വേഷിണത്തിന് നിര്‍ദേശിച്ച് കളക്ടർ

ആലപ്പുഴ: പുന്നപ്രയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന കോവിഡ് ബാധിതനെ ആശുപത്രിയില്‍ എത്തിച്ചത് ബൈക്കില്‍. സംഭവം വിവാദമായതോടെ അന്വേഷണത്തിന് കളക്ടര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ദിവസം കോവിഡ് രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പി പി ഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ചത്. ബൈക്കില്‍ രണ്ട് സന്നദ്ധ പ്രവര്‍ത്തകരുടെ നടുവില്‍ ഇരുത്തിയാണ് കോവിഡ് രോഗിയെ കൊണ്ടുപോയത്. അതേസമയം, ആംബുലന്‍സ് കാത്തുനില്‍ക്കാനുള്ള സാഹചര്യമായിരുന്നില്ലെന്നാണ് സന്നദ്ധ പ്രവര്‍ത്തകരുടെ വിശദീകരണം.

Facebook Comments

News Desk 4