News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

‘ടൗട്ടെ’യിൽ രാജ്യത്ത് മുന്നറിയിപ്പ്; യോഗം വിളിച്ച് പ്രധാനമന്ത്രി

 ‘ടൗട്ടെ’യിൽ രാജ്യത്ത് മുന്നറിയിപ്പ്; യോഗം വിളിച്ച് പ്രധാനമന്ത്രി

NEWSNOW14: ഇപ്പോള്‍ അമിനിദ്വീപിന് 180 കിലോ മീറ്റർ അകലെയുള്ള ‘ടൗട്ടെ’ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഗോവ തീരത്തേക്ക് എത്തും. ചൊവ്വാഴ്ച ഗുജറാത്തില്‍ കരയിലേക്ക് കടക്കും. കൊച്ചി മുതല്‍ കറാച്ചി വരെ സുരക്ഷാ മുന്നറിയിപ്പ്. കപ്പല്‍ ഗതാഗതം നിര്‍ത്തിവച്ചു. അതേസമയം, ‘ടൗട്ടെ’ ചുഴലിക്കാറ്റിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു.

കേരളത്തിന്റെ തീരമേഖലയില്‍ കനത്ത മഴയും കാറ്റും തുടരുന്നു. മലയോരമേഖലയിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തു. കോട്ടയം പാലാ കരൂര്‍പള്ളിക്ക് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ വ്യാപകനാശം.തിരുവന്തപുരത്ത് വലിയതുറയിലും ശംഖുമുഖത്തും വ്യാപക നാശനഷ്ടം സംഭവിച്ചു. വടക്കൻ ജില്ലകയിൽ ജാഗ്രത തുടരണം എന്ന നിർദേശമുണ്ട്.

Facebook Comments

News Desk 4