News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

പശ്ചിമബംഗാൾ ആക്രമണങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേന്ദ്രം

 പശ്ചിമബംഗാൾ ആക്രമണങ്ങള്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കേന്ദ്രം

NEWSNOW14: പശ്ചിമബംഗാളിലെ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അഡീഷണല്‍ സെക്രട്ടറി ഉള്‍പ്പെട്ട നാലംഗ സംഘത്തെയാണ് സംസ്ഥാനത്തേക്ക് അയച്ചത്.

തെരെഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അക്രമസംഭവങ്ങളില്‍ വിശദമായി റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം പശ്ചിമബംഗാള്‍ സര്‍ക്കാരിന് രണ്ട് തവണ കത്തയച്ചതിന് ശേഷമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള കേന്ദ്ര നടപടി.

ബുധനാഴ്ച നിയുക്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമായിരുന്നു രണ്ടാമത്തെ കത്തയച്ചത്. ആദ്യമയച്ച കത്തിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് രണ്ടാമതും കത്തയച്ചത്.

Facebook Comments

News Desk 4