News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

വാട്‌സാപ്പ് സ്വകാര്യത നയം; ഏഴ് ദിവസത്തിനുള്ളില്‍ വ്യക്തത വരുത്താന്‍ ഐ.ടി മന്ത്രാലയത്തിന്റെ നോട്ടിസ്

 വാട്‌സാപ്പ് സ്വകാര്യത നയം; ഏഴ് ദിവസത്തിനുള്ളില്‍ വ്യക്തത വരുത്താന്‍ ഐ.ടി മന്ത്രാലയത്തിന്റെ നോട്ടിസ്

ഡൽഹി: സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് വാട്‌സാപ്പിന് ഐ ടി മന്ത്രാലയത്തിന്റെ നോട്ടിസ്. അനുനയ നീക്കങ്ങളോട് മുഖം തിരിച്ചതിനാല്‍ ശക്തമായ നടപടി ഒരുക്കുമെന്നും ഇന്ത്യന്‍ ജനതയുടെ സ്വകാര്യതയെ ഹനിക്കുന്നതാണ് നയമെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഏഴ് ദിവസത്തിനുള്ളില്‍ വ്യക്തമായ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വാട്‌സാപ്പിനുള്ള നോട്ടിസ്.

വാട്‌സാപ്പിന്റെ സ്വകാര്യത നയം നിശ്ചയമായും ഇന്ത്യന്‍ നിയമത്തിന്റെയും ഇന്ത്യന്‍ ജനതയുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ ആയിരിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാട്‌സാപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഉടമസ്ഥ കമ്പനിയായ ഫേസ്ബുക്കിന് കൈമാറുമെന്നതാണ് വാട്‌സാപ്പിന്റെ പുതിയ സ്വകാര്യത നയം.

ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്‌സാപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതിനെതിരെ നേരത്തെ ശക്തമായ നിലപാടിലേക്ക് കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിരുന്നില്ല. ലോകത്താകമാനം വാട്‌സാപ്പ് നയം നടപ്പിലാക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ മാത്രം സ്വകാര്യ വിവരങ്ങള്‍ കൂടുതല്‍ കൈവശപ്പെടുത്തുന്നുവെന്നതാണ് പ്രധാന ആരോപണം.

Facebook Comments

News Desk 4