News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 7,716 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 7,138 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 161 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1170, കൊല്ലം 791, പത്തനംതിട്ട 327, ആലപ്പുഴ 524, കോട്ടയം 400
  • ഇടുക്കി 171, എറണാകുളം 977, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581
  • കോഴിക്കോട് 472, വയനാട് 104, കണ്ണൂര്‍ 339, കാസര്‍ഗോഡ് 326
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

കോവിഡ് വാക്‌സിൻ എന്തുകൊണ്ട് സൗജന്യമായി നൽകുന്നില്ല; കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

 കോവിഡ് വാക്‌സിൻ എന്തുകൊണ്ട് സൗജന്യമായി നൽകുന്നില്ല; കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്നും സംസ്ഥാനങ്ങൾ വാക്‌സിൻ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. എന്നാൽ ഇത് നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം അറിയിച്ചു. വാക്‌സിനേഷൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ.

‘സംസ്ഥാനങ്ങൾ കോവിഡ് വാക്‌സിൻ വാങ്ങി നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ. 54,000 കോടി രൂപ അധിക ഡിവിഡന്റായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന് നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്‌സിന് വിനിയോഗിച്ചുകൂടേ’ എന്നും കോടതി ചോദിച്ചു. വാക്‌സിനേഷൻ നീണ്ടുപോകുന്നത് കൊണ്ട് പല ആളുകളും വാക്‌സിൻ എടുക്കാൻ ഇപ്പോൾ മടി കാണിക്കുകയാണെന്ന് ഹർജിക്കാരും ചൂണ്ടിക്കാട്ടി.

Facebook Comments

News Desk 4