News Now 14

Covid Updates
  • സംസ്ഥാനത്ത് ഇന്ന് 12,078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
  • 11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
  • 136 പേർ രോഗം ബാധിച്ച് മരണമടഞ്ഞു
  • തിരുവനന്തപുരം 1248, കൊല്ലം 1325, പത്തനംതിട്ട 525, ആലപ്പുഴ 766, കോട്ടയം 594
  • ഇടുക്കി 309, എറണാകുളം 1461, തൃശൂര്‍ 1025, പാലക്കാട് 990, മലപ്പുറം 1287
  • കോഴിക്കോട് 1061, വയനാട് 352, കണ്ണൂര്‍ 696, കാസര്‍ഗോഡ് 439
  • രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2 കോടി പിന്നിട്ടു
{"effect":"fade","fontstyle":"normal","autoplay":"true","timer":"4000"}
Breaking News

ലോകത്തെ കോവിഡ് വ്യാപനം രൂക്ഷം; 14.84 കോടിയും പിന്നിട്ട് രോഗബാധിതർ

 ലോകത്തെ കോവിഡ് വ്യാപനം രൂക്ഷം; 14.84 കോടിയും പിന്നിട്ട് രോഗബാധിതർ

NEWSNOW14: ലോകരാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,51,429 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.84 കോടി പിന്നിട്ടു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 14,84,48,000 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 9,943 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. ആകെ മരണം 31,32,515 എന്നാണ് റിപ്പോർട്. അതേസമയം 12,60,74,455 പേർ രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്‌.

നിലവില്‍ 18,788,361 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായിചികിൽസയിലുള്ളത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ്. ആഗോള വ്യാപകമായി 25 രാജ്യങ്ങളില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌.

Facebook Comments

News Desk 4